ലൂക്കോസ് മാത്യു
ഫിലാഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ (WMC) അമേരിക്ക റീജിയന്റെ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിൽ ഫിലാഡൽഫിയയിൽ നിന്നുള്ള രണ്ട് പ്രമുഖ അംഗങ്ങൾ ഉന്നത സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മലയാളി സമൂഹത്തിന് അഭിമാനകരമായ നേട്ടമായി. ശ്രീ. ജെയിംസ് പീറ്റർ വൈസ് ചെയർമാനായും ശ്രീ. ജോസ് ആറ്റുപുറം വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
ലോകമെമ്പാടുമുള്ള മലയാളികളുടെ സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വേൾഡ് മലയാളി കൗൺസിലിന്റെ അമേരിക്ക റീജിയൻ പ്രവർത്തനങ്ങൾക്ക് ഈ തിരഞ്ഞെടുപ്പ് കൂടുതൽ കരുത്തേകുമെന്ന് സംഘടനാ പ്രവർത്തകർ അഭിപ്രായപ്പെട്ടു.

ദീർഘകാല സംഘടനാ പ്രവർത്തന പരിചയവും സമൂഹസേവന രംഗത്തെ സജീവ സാന്നിധ്യവും മികച്ച നേതൃത്വപാടവവുമാണ് ഇരുവരെയും ഈ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിച്ചതെന്ന് സഹപ്രവർത്തകർ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ കാഴ്ചവെച്ച പ്രതിബദ്ധതയും സംഘടനയുടെ വളർച്ചയ്ക്കായി നടത്തിയ ആത്മാർഥവും അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങളുമാണ് ഈ അംഗീകാരത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്നും അവർ പറഞ്ഞു.
വൈസ് ചെയർമാനായും വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ട ഇരുനേതാക്കൾക്കും തങ്ങളുടെ അനുഭവസമ്പത്തും നേതൃത്വമികവും സംഘടനയുടെ വളർച്ചയ്ക്കും അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും പുരോഗതിക്കും പ്രയോജനപ്പെടുത്താൻ കഴിയട്ടെയെന്ന് ഫിലാഡൽഫിയ പ്രൊവിൻസ് സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ പങ്കെടുത്തവർ ആശംസിച്ചു.

ഈ തിരഞ്ഞെടുപ്പ് വ്യക്തിപരമായ അംഗീകാരം മാത്രമല്ല, സമൂഹത്തോടുള്ള സമർപ്പണത്തിന്റെയും നേതൃത്വമികവിന്റെയും അംഗീകാരമാണെന്ന് സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ആത്മാർഥ സേവന മനോഭാവം, സംഘാടന മികവ്, ദീർഘവീക്ഷണം എന്നിവയിലൂടെ ഇരുവരും വിവിധ സംഘടനകളിൽ ഇതിനകം തന്നെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്റെയും മലയാളി സമൂഹത്തിന്റെയും പേരിൽ ശ്രീ. ജെയിംസ് പീറ്റർക്കും ശ്രീ. ജോസ് ആറ്റുപുറത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി നിർവഹിച്ച് സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനാകട്ടെയെന്നും എല്ലാവരും പ്രത്യാശ പ്രകടിപ്പിച്ചു.
Leave a Comment
Your comment will be visible after admin approval.