കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ കടുത്ത തര്‍ക്കം. ഭരണസമിതി രാജി വച്ചു. വാര്‍ഷിക റിപ്പോര്‍ട്ടിനെ ചൊല്ലി അംഗങ്ങള്‍ തമ്മിലടിച്ചു. നിലവിലെ ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം രൂക്ഷമായത്. ഇതോടെ കമ്മിറ്റിക്ക് വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാന്‍ കഴിയാതെയായി. ഇതിന് പിന്നാലെ, താൻ രാജിവെക്കുകയാണെന്ന് സംഘടനാ പ്രസിഡൻറ് ശ്വേതാ മേനോൻ വേദിയില്‍ കയറി പ്രഖ്യാപിച്ചു. സംഘടനയിലെ വിഷയങ്ങളെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തരുതെന്ന് ശ്വേത ആവശ്യപ്പെട്ടു. ശ്വേതയെ മറ്റ് അംഗങ്ങള്‍ ചേർന്ന് അനുനയിപ്പിക്കാനുള്ള ശ്രമം നടന്നു.
ക
Leave a Comment
Your comment will be visible after admin approval.