ബജറ്റിൻ മേലുള്ള പൊതു ചർച്ച ഇന്നും നിയമസഭയിൽ

Global Indian Writer · June 23, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച ഇന്നും നിയമസഭയിൽ തുടരും. പിഎം ശ്രീ ,വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് അടക്കമുള്ള വിഷയങ്ങളിൽ ഇന്ന് അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.

രണ്ടു വിഷയങ്ങളിലും പ്രതിപക്ഷത്തിരുന്നപ്പോൾ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച യുഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് എൽഡിഎഫിന്‍റെ നീക്കം. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറച്ച വിഷയത്തിൽ യുഡിഎഫിലെ അസംതൃപ്തിയും എൽഡിഎഫ് കണക്കാക്കുന്നുണ്ട് . കഴിഞ്ഞ സർക്കാർ വച്ച ശമ്പള പരിഷ്കരണ കമ്മീഷന്‍റെ കാലാവധി നീട്ടുമോ എന്ന വിഷയം ശ്രദ്ധ ക്ഷണിക്കലിൽ വരും . ആഭ്യന്തര വൈദ്യുതി വകുപ്പുകളും ആയി ബന്ധപ്പെട്ട ചോദ്യങ്ങൾ ആയിരിക്കും ചോദ്യോത്തര വേളയിൽ ഉണ്ടാവുക. നാളെയാണ് ബജറ്റിലെ ചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി നൽകുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.