വിജയങ്ങൾ മാത്രം ഒരു നേതാവിനെ നിർവചിക്കില്ല. പ്രതിസന്ധികളിലും തിരിച്ചടികളിലും തളരാതെ മുന്നേറാനുള്ള മനക്കരുത്താണ് യഥാർത്ഥ നേതൃത്വത്തിന്റെ അളവുകോൽ. അത്തരമൊരു യാത്രയുടെ പേരാണ് ലീലാ മാരേട്ട്.
4 പതിറ്റാണ്ടിലേറെയായി വടക്കേ അമേരിക്കയിലെയും കേരളത്തിലെയും മലയാളി സമൂഹത്തിന്റെ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമാണ് അവർ. പദവികളെക്കാൾ പ്രവർത്തനത്തിനും, വ്യക്തിപരമായ നേട്ടങ്ങളെക്കാൾ സമൂഹത്തിന്റെ നന്മയ്ക്കും മുൻതൂക്കം നൽകിയ പ്രവർത്തക എന്ന നിലയിലാണ് ലീലാ മാരേട്ടിനെ സഹപ്രവർത്തകരും സമൂഹവും വിലയിരുത്തുന്നത്.

ഒരുപാട് വെല്ലുവിളികളും നിരാശകളും നേരിട്ടിട്ടും ഒരിക്കലും പിൻവാങ്ങാൻ തയ്യാറാകാത്ത മനസ്സാണ് അവരുടെ ഏറ്റവും വലിയ ശക്തി. ഓരോ തിരിച്ചടിയെയും പുതിയ ഊർജമായി മാറ്റി വീണ്ടും മുന്നേറുന്ന അവരുടെ പോരാട്ടവീര്യമാണ് അവരെ വ്യത്യസ്തയാക്കുന്നത്. അതുകൊണ്ടുതന്നെ പലരും അവരെ “ഇരുമ്പ് വനിത” എന്ന് വിശേഷിപ്പിക്കുന്നു.
സമൂഹസേവനത്തിൽ ആത്മാർഥതയും സംഘടനാ പ്രവർത്തനങ്ങളിൽ അർപ്പണബോധവും കൈമുതലാക്കിയ ലീലാ മാരേട്ട്, തലമുറകളെ ബന്ധിപ്പിക്കുന്ന നേതൃത്വത്തിന്റെ പ്രതീകമായാണ് അറിയപ്പെടുന്നത്. അനുഭവസമ്പത്ത്, പ്രവർത്തനമികവ്, വ്യക്തത, വിശ്വാസ്യത എന്നിവ ചേർന്ന വ്യക്തിത്വമാണ് അവരുടേത്.

നേതൃത്വം അധികാരത്തിന്റെ പ്രതീകമല്ല, ഉത്തരവാദിത്തത്തിന്റെ പ്രതിജ്ഞയാണെന്നാണ് അവർ വിശ്വസിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന നേതൃത്വമാണ് ഒരു സംഘടനയുടെ യഥാർത്ഥ കരുത്തെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഭാവിയെ മുൻകൂട്ടി കണ്ട് സംഘടനയ്ക്ക് ദീർഘകാല അടിത്തറ ഒരുക്കണമെന്ന കാഴ്ചപ്പാടാണ് അവരുടെ പ്രവർത്തനങ്ങൾക്ക് പിന്നിലുള്ളത്. ഇന്നിന്റെ വിജയത്തിനപ്പുറം നാളെയുടെ ശക്തമായ അടിത്തറയാണ് അവർ സ്വപ്നം കാണുന്നത്.

സ്വന്തത്തിനായി നേടാനുള്ളതൊന്നുമില്ലാത്തതിനാൽ പ്രവർത്തനത്തിൽ സുതാര്യതയും ആത്മാർത്ഥതയും എന്നും നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ലീലാ മാരറ്റിന്റെ നിലപാട്. സമൂഹത്തിന്റെ സാധാരണ അംഗങ്ങളുടെ വികാരങ്ങൾക്കും പ്രതീക്ഷകൾക്കും എന്നും പ്രാധാന്യം നൽകുമെന്നും, അതിനായി വ്യക്തിപരമായ ബുദ്ധിമുട്ടുകൾ പോലും ഏറ്റെടുക്കാൻ തയ്യാറാണെന്നും അവർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
കാലം മാറും. സാഹചര്യങ്ങൾ മാറും. എന്നാൽ ചില മനുഷ്യരുടെ പോരാട്ടവീര്യം ഒരിക്കലും മാറില്ല. അവർ വ്യക്തിപരമായ വിജയത്തിനല്ല, തങ്ങൾ വിശ്വസിക്കുന്ന മൂല്യങ്ങൾക്കും സമൂഹത്തിനുമാണ് ജീവിക്കുന്നത്.
ആ പോരാട്ടത്തിന്റെ പേരാണ് —ലീലാ മാരേട്ട്
Leave a Comment
Your comment will be visible after admin approval.