യുഎസ്- ഇറാൻ യുദ്ധത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു

Global Indian Writer · July 3, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: യുഎസ്- ഇറാൻ യുദ്ധത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. ഒമാനിലെ സലാലയിലേക്കും കുവൈത്തിലേക്കുമുള്ള സർവീസുകൾ പൂർണമായി പുനഃസ്ഥാപിച്ചതായി എയർ ഇന്ത്യ എക്‌സ്പ്രസ് വ്യാഴാഴ്ച അറിയിച്ചു. കോഴിക്കോട്- സലാല റൂട്ടിലെ വിമാന സർവീസുകൾ ജൂലൈ രണ്ട് മുതൽ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കോഴിക്കോട്- കുവൈത്ത് സർവീസുകൾ ജൂലൈ മൂന്ന് മുതലും, കർണാടകയിലെ ബെംഗളൂരുവിൽ നിന്നുള്ള കുവൈത്ത് സർവീസുകൾ ജൂലൈ നാല് മുതലും പുനരാരംഭിക്കും. വരുന്ന ദിവസങ്ങളിൽ ഘട്ടങ്ങളായി സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

കൂടുതൽ കണ്ടെത്തുക
മലയാളം വാർത്താ പോർട്ടൽ
കേരള വാർത്താ അപ്‌ഡേറ്റുകൾ
വാർത്താ ആർക്കൈവ് സേവനം
കോഴിക്കോട്- സലാല സർവീസ് ആഴ്ചയിൽ രണ്ട് തവണ ഉണ്ടാവുമെന്ന് എയർ ഇന്ത്യ ഗ്രൂപ്പിന്റെ ബഡ്ജറ്റ് എയർലൈൻ അറിയിച്ചു. കോഴിക്കോട്- കുവൈത്ത് സർവീസുകൾ ആദ്യഘട്ടത്തിൽ ജൂലൈ മൂന്ന് മുതൽ ആഴ്ചയിൽ ഒന്ന് എന്ന നിലയിലായിരിക്കും. തുടർന്ന് ജൂലൈ അഞ്ച് മുതൽ ഇത് ആഴ്ചയിൽ മൂന്ന് സർവീസുകളായി വർധിപ്പിക്കും. എയർ ഇന്ത്യ എക്‌സ്പ്രസിന് ഇപ്പോൾ ഒമാനിലെ മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും സലാല ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും സർവീസുകളുണ്ട്. മസ്‌കറ്റിനും കർണാടകയിലെ മംഗളൂരുവിനും ഇടയിലുള്ള വിമാന സർവീസുകളും ജൂലൈ മൂന്ന് മുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് പുനഃസ്ഥാപിക്കും.

Share this story

Leave a Comment

Your comment will be visible after admin approval.