തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ നടപടി

Global Indian Writer · July 2, 2026 · 1 min read · 0 Comments · 0 Shares

കണ്ണൂർ: തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ നടപടി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയടക്കം സമൂഹമാധ്യമങ്ങളിൽ വിമർശിച്ച നേതാക്കൾക്കെതിരെയാണ് നടപടി. കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ.പി പ്രകാശനെ സ്ഥാനത്ത് നിന്ന് മാറ്റി. കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്തിനെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലും പയ്യന്നൂരും സ്ഥാനാർഥികളെ നിർണയിച്ചതിൽ സംസ്ഥാന കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് നേരത്തെ പുറത്തുവന്ന തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സിപിഎം സമ്മതിച്ചിരുന്നു. വിമതർ പാർട്ടിയുടെ മതിപ്പ് കുറച്ചെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ കണ്ടെത്തൽ. പിന്നാലെയാണ്, സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച പ്രവർത്തകർക്കും ഭാരവാഹികൾക്കുമെതിരെ നടപടി സ്വീകരിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.