പാലക്കാട്: നെൻമാറ ഇരട്ടക്കൊല കേസിൽ ശിക്ഷ വിധി ഇന്ന് ഉണ്ടാകില്ല. ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് നീട്ടിയത്. പാലക്കാട് അഡീ സെഷൻസ് കോടതിയാണ് വിധി പറയുക. കൊല്ലപ്പെട്ട സുധാകരൻ്റെ മക്കളും ഇന്ന് കോടതിയിൽ എത്തില്ല. വിധി അടുത്ത ദിവസം തന്നെ ഉണ്ടാകും. 2025 ജനുവരി 27 നാണ് ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.
നാലു മാസത്തിലേറെ നീണ്ട വിചാരണ നടപടികൾക്ക് ശേഷമാണ് കേസിൽ അന്തിമവാദം പൂർത്തിയായത്. 82 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ 46 പേരുടെ മൊഴി പ്രതിയെ വായിച്ചു കേൾപ്പിക്കുകയും ചെയ്തു. എന്നാൽ തനിക്കെതിരെയുള്ള തെളിവുകളെല്ലാം പ്രതി ചെന്താമര നിഷേധിക്കുകയാണ്. 2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും പ്രതി ചെന്താമര വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസിന്റെ വിചാരണക്കിടെ പരോളിലിറങ്ങിയ സമയത്തായിരുന്നു കൊലപാതകം.
Leave a Comment
Your comment will be visible after admin approval.