മരച്ചില്ല വീണ് എട്ടുവയസ്സുകാരൻ മരിച്ച സംഭവം; കുടുംബത്തിന് 19 മില്യൺ ഡോളർ നഷ്ടപരിഹാരം

Global Indian Writer · July 6, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാൻ

അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കഴിഞ്ഞ വർഷം സമ്മർ ക്യാമ്പിനിടെ മരച്ചില്ല തകർന്നു വീണ് എട്ടുവയസ്സുകാരൻ ലാമർ മക്ഗ്ലോതൂർൺ (Lamar McGlothurn) മരിച്ച സംഭവത്തിൽ കുടുംബത്തിന് 19 മില്യൺ ഡോളർ (ഏകദേശം 158 കോടിയിലധികം രൂപ) നഷ്ടപരിഹാരം ലഭിക്കും. മാതാപിതാക്കളുടെ കൺമുന്നിൽ വെച്ചായിരുന്നു ഈ ദാരുണ സംഭവം നടന്നത്.

ഏതുനിമിഷവും വീഴാറായ ഉണങ്ങി ജീർണ്ണിച്ച മരത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ക്യാമ്പ് അധികൃതർക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ ഇവർ ഇത് അവഗണിക്കുകയാണുണ്ടായത്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെ തുടർന്നാണ് കോടതിക്ക് പുറത്തുള്ള ഈ വൻ തുകയുടെ നഷ്ടപരിഹാര കരാറിലേക്ക് ഇൻഷുറൻസ് കമ്പനികൾ എത്തിയത്.

Share this story

Leave a Comment

Your comment will be visible after admin approval.