കള്ളാടി ദുരന്തത്തിൽ സർക്കാറിനെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

Global Indian Writer · July 8, 2026 · 1 min read · 0 Comments · 0 Shares

വയനാട്: കള്ളാടി ദുരന്തത്തിൽ സർക്കാറിനെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ് എംഎൽഎ. കരാറുകാരോട് മണ്ണ് നീക്കാൻ ആവശ്യപ്പെട്ടിട്ടും നീക്കിയില്ലെങ്കിൽ കർശന നടപടിയെടുക്കാൻ കഴിയും. എന്നിട്ടും, ഇതൊന്നും ചെയ്യാതെ മന്ത്രിമാരും മുഖ്യമന്ത്രിയും പ്രസ്താവനകൾ നടത്തുകയാണ്. സർക്കാർ അപക്വമായ സമീപനം സ്വീകരിക്കരുത്. ഓരോ മന്ത്രിയും കയ്യൊഴിയുന്ന രീതിയാണ് സ്വീകരിച്ചത്. സർക്കാർ കൂട്ടുത്തരവാദിത്വത്തോടെ പോകണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.


‘മുഖ്യമന്ത്രി പരാതിക്കാരനാവുന്നു. മണ്ണ് മാറിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് അല്ലേ ? ഇരിക്കുന്ന കസേരയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രസ്താവനകൾ ഇറക്കണമെന്നും’- മുഹമ്മദ് റിയാസ് പറഞ്ഞു. ‘രക്ഷാപ്രവർത്തനത്തിൽ എല്ലാവരും ഒന്നിച്ചുനിൽക്കണം എന്ന നിലപാട് ആണ് ഇന്നലെ തന്നെ എടുത്തത്. പോരായ്മകൾ പറയാനുള്ള സമയമല്ല ഇതെന്നും’ അദ്ദേഹം പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.