സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള പരിശ്രമത്തിലാണെന്ന് വൈദ്യുത വകുപ്പ് മന്ത്രി

Global Indian Writer · July 8, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള പരിശ്രമത്തിലാണെന്ന് വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫ്. മഴ ലഭിക്കുന്നത് ഗുണം ചെയ്യുന്നുണ്ടെന്നും കടം വാങ്ങിയ വൈദ്യുതി തിരികെ നൽകിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി വീണ്ടും വാങ്ങുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.


‘സംസ്ഥാനത്ത് മഴ ലഭിക്കുന്നത് ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്. എങ്കിലും കഴിഞ്ഞ വർഷം ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോൾ പകുതിയിൽ താഴെ വെള്ളം മാത്രമാണ് ഇപ്പോഴും ജലസംഭരണികളിലുള്ളത്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി സാധ്യമായ എല്ലാ മാർഗങ്ങളും നോക്കുന്നുണ്ട്. കടംവാങ്ങിയ വൈദ്യുതി തിരികെ നൽകിയിട്ടുണ്ട്. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള ശ്രമം തുടരും’. മന്ത്രി വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.