ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹരജി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ വിജയിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ഡിഎംകെ സ്ഥാനാർഥികളായ ആർ.ഡി ശേഖർ, എസ്. ഇനിഗോ ഇരുദയരാജ് എന്നിവരാണ് കോടതിയെ സമീപിച്ചത്. ഡിഎംകെ സ്ഥാനാർഥികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പി.വിൽസൺ ഹാജരായി.
Leave a Comment
Your comment will be visible after admin approval.