തിരുവനന്തപുരം: പുതിയ അയ്യപ്പ സംഗമമുണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. അയ്യപ്പന് പബ്ലിസിറ്റിയുടെ കാര്യമില്ല, ഊരാളുങ്കലിന് ബോർഡിൽ നിന്ന് ഒരു തുകയും എടുത്ത് കൊടുക്കാൻ കഴിയില്ലെന്നും കെ. ജയകുമാർ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ് വ്യക്തിഗത സ്പോൺസർഷിപ്പ് സ്വീകരിക്കില്ല. അവർക്ക് അത് കാണിക്കുകയായിട്ട് സമർപ്പിക്കാം. സ്ഥാപനങ്ങളുമായിട്ട് മാത്രമേ സ്പോൺസർഷിപ്പ് ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.
‘ഒന്നു കൊണ്ട് അറിയണം, രണ്ടിൻ്റെ ബലാലബലം എന്നാണ് അയ്യപ്പസംഗമത്തെ കുറിച്ചുള്ള ചോദ്യത്തോട് ജയകുമാറിൻ്റെ പ്രതികരണം. പുതിയ സംഗമത്തിന്റെ ആവശ്യമില്ല. കിട്ടിയ കാശെല്ലാം കൊടുത്തു. ഇനിയും കൊടുക്കാനുണ്ട്. അവർ അവരുടേതെന്നും ഞങ്ങൾ ഞങ്ങളുടേതെന്നും പറയുന്ന തുകയാണ്. സ്പോൺസർഷിപ്പിൽ നാല് കോടിക്ക് താഴെയാണ് കിട്ടിയത്. ജിഎസ്ടി കഴിഞ്ഞ് മൂന്നു കോടിയും ചില്വാനവും കിട്ടി. അതിൽ ബാക്കിയുള്ളത് കൊടുക്കാനുള്ളവർക്ക് കൊടുക്കാം’- എന്നും ജയകുമാർ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.