ലുയിസ്‌വില്ലിൽ തടാകക്കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തി

Global Indian Writer · July 11, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാൻ

ടെക്സസിലെ ലുയിസ്‌വില്ലിൽ തടാകക്കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മനുഷ്യ ഭ്രൂണം കണ്ടെത്തി. ജൂലൈ 10 വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ ഈസ്റ്റ് ലേക്ക് പാർക്ക് റോഡിന് സമീപമുള്ള തടാകക്കരയിലാണ് ഭ്രൂണം കണ്ടെത്തിയത്. പ്രദേശം സന്ദർശിച്ച നാട്ടുകാരിൽ ഒരാളാണ് വിവരം പോലീസിനെ അറിയിച്ചത്.

പോലീസും ടാരന്റ് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രാഥമിക വിവരങ്ങൾ പ്രകാരം അഞ്ച് മുതൽ ആറ് മാസം വരെ പ്രായമുള്ള ഭ്രൂണമാണിതെന്നും, ഇത് മനഃപൂർവം ഇവിടെ ഉപേക്ഷിച്ചതാണെന്നുമാണ് നിഗമനം. കൂടുതൽ വിവരങ്ങൾ മെഡിക്കൽ എക്സാമിനറുടെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.

കഴിഞ്ഞ ദിവസം ഇതേ പാർക്കിൽ നടന്ന മറ്റൊരു സംഭവവുമായി ഇതിന് ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ലുയിസ്‌വില്ലി പോലീസിനെയോ ഡെന്റൺ കൗണ്ടി ക്രൈം സ്റ്റോപ്പേഴ്സിനെയോ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കേസന്വേഷണം പുരോഗമിക്കുകയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.