കൊച്ചി: ആഭ്യന്തരമന്ത്രിയെ ഫോണിൽ വിളിച്ചത് തന്‍റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ലെന്നും ഇൻസ്റ്റാഗ്രാമിൽ എന്‍റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തടയാൻ അടിയന്തരമായി ഇടപെടണം എന്ന് അഭ്യർഥിക്കാനാണെന്നും നടി അൻസിബ ഹസൻ. കാക്കിക്കുള്ളിൽ നിങ്ങൾ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂർണ ബോധ്യത്തിലാണ് ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലിൽ മുട്ടുന്നത്. നീതി ലഭിക്കുന്നതുവരെ ആ വാതിലിൽ ഞാൻ മുട്ടിക്കൊണ്ടേയിരിക്കുമെന്നും അൻസിബ ഫേസ്ബുക്കിൽ കുറിച്ചു.
പരാതിയിൽ പൊലീസ് എഫ്ഐആർ ഇടുന്നില്ലെന്ന് പറഞ്ഞ് നടി അൻസിബ തന്നെ വിളിച്ചിരുന്നുവെന്ന്ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താൻ കമ്മീഷണറെ വിളിച്ചപ്പോൾ എഫ്ഐആർ ഇട്ടെന്നാണ് അറിയിച്ചത്. പൊലീസിന്‍റെ അന്വേഷണത്തിൽ താൻ ഇടപെടുന്നത് ശരിയല്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
Leave a Comment
Your comment will be visible after admin approval.