തിരുവനന്തപുരം: മാധ്യമ പ്രവർത്തകനോട് കയർത്ത് ജി. സുധാകരൻ എംഎൽഎ. കൈരളി ന്യൂസ് റിപ്പോർട്ടർ ഷാജഹാനോടാണ് കയർത്ത് സംസാരിച്ചത്. ഷാജഹാനെ ‘വർഗീയവാദി’യെന്ന് അധിക്ഷേപിച്ച ജി. സുധാകരൻ, ഏജൻസി പണിയെടുക്കരുതെന്നും പറഞ്ഞു.
താൻ കൈരളിയിൽ വരുന്നതിനു മുമ്പ് ഒരു വർഗീയവാദി ആയിരുന്നെന്നും നിങ്ങൾ കഴിഞ്ഞ നാൾ വരെ അത്തരത്തിലുള്ള ഏജൻസി പ്രവർത്തനങ്ങൾ നടത്തിയെന്നും അത് എന്നോട് കാണിക്കരുതെന്നുമായിരുന്നു മറ്റ് മാധ്യമ പ്രവർത്തകരുടെ മുന്നിൽ വെച്ച് ജി. സുധാകരൻ പറഞ്ഞത്.
എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് ഷാജഹാൻ തിരിച്ച് ചോദിച്ചപ്പോൾ അത് കണ്ടെത്താൻ കമ്മീഷനെ വെക്കാമെന്നുമായിരുന്നു പരിഹസിച്ചുകൊണ്ടുള്ള ജി. സുധാകരന്റെ മറുപടി. മാധ്യമപ്രവർത്തക സംഘടന ഉൾപ്പെടെയുള്ളവർ ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്
Leave a Comment
Your comment will be visible after admin approval.