ആവര്‍ത്തിച്ചുള്ള പരാതികളില്‍ കാര്യമില്ലെന്ന ആഭ്യന്തരമന്ത്രിയുടെ പ്രതികരണം വേദനിപ്പിച്ചുവെന്ന് അന്‍സിബ

Global Indian Writer · July 12, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ നടി അന്‍സിബ ഹസ്സന്‍. ആവര്‍ത്തിച്ചുള്ള പരാതികളില്‍ കാര്യമില്ലെന്ന ആഭ്യന്തരമന്ത്രിയുടെ പ്രതികരണം വേദനിപ്പിച്ചുവെന്ന് അന്‍സിബ പറഞ്ഞു.

സര്‍ക്കാരിനും നിയമത്തിനും മുന്നിലല്ലാതെ വേറെ ആരുടെ മുന്നിലാണ് താന്‍ പരാതി പറയേണ്ടതെന്നും അന്‍സിബ മീഡിയവണിനോട് ചോദിച്ചു.

‘ഞാന്‍ ഇവിടെ ജനിച്ചുവളര്‍ന്ന ഇന്ത്യക്കാരിയാണ്. പരാതിയുമായി ഇന്ത്യയില്‍ അല്ലാതെ ഞാന്‍ എവിടെയാണ് പോകേണ്ടത്? ഞാന്‍ കേരളത്തിലാണ് താമസിക്കുന്നത്. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ പോയി പരാതിപ്പെടുക, അല്ലെങ്കില്‍ ആഭ്യന്തരമന്ത്രിയെ സമീപിക്കുക. ഇനി വേറെ എന്താണ് ഞാന്‍ ചെയ്യേണ്ടത്?,’ എന്നും അന്‍സിബ ചോദിക്കുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.