യൂട്യൂബർ രാജൻ ജോസഫ് കസ്റ്റഡിയിൽ

Global Indian Writer · July 12, 2026 · 1 min read · 0 Comments · 0 Shares

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീന ദേവി കുഞ്ഞമ്മയുടെ പരാതിയിൽ യൂട്യൂബർ രാജൻ ജോസഫ് കസ്റ്റഡിയിൽ. സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തികരമായ രീതിയിൽ വിഡിയോ പ്രചരിപ്പിച്ച കേസിലാണ് നടപടി. അടൂർ പൊലീസാണ് രാജൻ ജോസഫിനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ വർഷം മുതൽ ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിക്കുന്ന തരത്തിൽ രാജൻ ജോസഫ് നിരന്തരം വിഡിയോകൾ ചെയ്തിരുന്നു. ഏകദേശം 25ഓളം വിഡിയോകൾ ഇത്തരത്തിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ് പരാതി. രാജൻ ജോസഫ് സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും മറ്റ് യൂട്യൂബർമാരുമായി ചേർന്നും ഇത്തരത്തിൽ അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിച്ചതായി പരാതിയിൽ പറയുന്നുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.