ഖത്തർ രാജകുടുംബത്തേ അനുശോചനമറിയിച്ചു വേൾഡ് മലയാളി കൗൺസിൽ

Global Indian Writer · July 13, 2026 · 1 min read · 0 Comments · 0 Shares

ഖത്തറിനെ ഇന്നത്തെ പുരോഗതിയിൽ എത്തിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച മുൻ ഭരണാധികാരിയും, ഇപ്പോഴത്തെ അമീർ ഷെയ്ഖ് തമീം അൽത്താനിയുടെ പിതാവുമായ ഷെയ്ഖ് ഹമാദ് ബിൻ ഖലീഫ അൽത്താനിയുടെ വിയോഗത്തിൽ, ഖത്തറിലെ Oil & Gas sector ൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്ന, വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ജോസ് കോലത്ത് കോഴഞ്ചേരി, അഗാധമായ ദുഃഖം രേഖപ്പെടുത്തി അനുശോചനം അറിയിച്ചു.

ഖത്തർ രാജകുടുംബാംഗവും, ഖത്തർ പെട്രോളിയം കമ്പനിയിൽ (ഇന്നത്തെ Qatar Energy) തന്റെ സഹപ്രവർത്തകനും, കൂടാതെ, ഖത്തറിന്റെ മുൻ Minister of Economy & Trade ഉം ആയിരുന്ന ഷെയ്ഖ് മുഹമ്മദ്‌ അൽത്താനിക്ക് അയച്ചുകൊടുത്ത അനുശോചന കുറിപ്പിൽ, ഷെയ്ഖ് ഹമാദിനേ ആദ്യമായി നേരിട്ട് മുഖാമുഖം കാണാൻ ഭാഗ്യം ലഭിച്ചതിനെപ്പറ്റിയും ജോസ് കോലത്ത് അനുസ്മരിക്കയുണ്ടായി. Man with an electrifying smile എന്നാണ് ജോസ് കോലത്ത് ഷെയ്ഖ് ഹമാദിനെ വിശേഷിപ്പിച്ചത്.
Qatar LNG Company യുടെ തുടക്കം മുതൽ, കാൽ നൂറ്റാണ്ടിലേറെ ജോലിചെയ്തു സീനിയർ ഉദ്യോഗസ്ഥനായി വിരമിച്ച ജോസ് കോലത്തിന്റെ ഖത്തർ ജീവിതത്തിലെ സുപ്രധാന ദിനമായിരുന്നു
2009 ഏപ്രിൽ 6. UK യിലേക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗ്യാസ് സപ്ലൈ ചെയ്യുന്നതിന്റെ ground breaking ceremony ഉദ്ഘാടനം ചെയ്യാൻ അന്ന് ബ്രിട്ടീഷ് രാജകുമാരൻ പ്രിൻസ് ആൻഡ്രുവിനോടും, മറ്റു വിശിഷ്ടാതിഥികളോടുമൊപ്പം ഖത്തറിലെ റാസ് ലാഫാനിൽ ഒരുക്കിയ പന്തലിലേക്ക് വന്ന ഷെയ്ഖ് ഹമാദിന്റെ പ്രസരിപ്പുള്ള മുഖവും മനോഹരമായ പുഞ്ചിരിയും മനസിൽ ഇന്നും മായാതെ നിൽക്കുന്നുവെന്ന് ജോസ് കോലത്ത് പറഞ്ഞു.

പ്രകൃതിവതകം കയറ്റി അയക്കാനായി ഖത്തറിനു വേണ്ടി നിർമിച്ച ആദ്യത്തെ കപ്പൽ (Vessel Al Zubarah) റാസ് ലഫാൻ തുറമുഖത്ത് എത്തിയപ്പോഴും (ഡിസംബർ 1996) ഷെയ്ഖ് ഹമാദ് കപ്പൽ സന്ദർശിക്കുവാനെത്തിയതോർക്കുന്നു. Qatar LNG Project ന്റെ ഒരോ ചുവടുവയ്പ്പിലും അദ്ദേഹത്തിന്റെ നേരിട്ടുള്ള ശ്രദ്ധയും ദീർഘദർശനവും കമ്പനിയുടെ ആദ്യകാലം മുതലുള്ള ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ തനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നും ആ നേതൃത്വമാണ് ലോക LNG ഭൂപടത്തിൽ ഖത്തറിനെ ഒന്നാം സ്ഥാനത്തേക്കു നയിച്ചത് എന്നും ജോസ് കോലത്ത് പറഞ്ഞു.

പരിമിതികളെ വകവെയ്ക്കാതെ തങ്ങളുടെ രാജ്യത്തു വച്ച് FIFA world cup ഭംഗിയായി നടത്താൻ സാധിക്കുമെന്നു ലോകത്തിനു കാട്ടിക്കൊടുത്ത കൊച്ചു രാജ്യമായ ഖത്തർ ആത്മവിശ്വാസത്തിനും ദീർഘദർശനത്തിനും ലോകത്തിനു തന്നേ മാതൃകയാണ്. ഷെയ്ഖ് ഹമാദിന് ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ആദരാഞ്ജലികൾ.
ഇന്ത്യക്കാരോട് എന്നും വലിയ ആദരവും സ്നേഹവും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഷെയ്ഖ് ഹമാദ്.
അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ത്യയും ജൂലൈ 13 ദുഃഖദിനമായി (Day of mourning) ആചരിക്കുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.