നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് തിരിച്ചടി

Global Indian Writer · July 14, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് തിരിച്ചടി. അപ്പീല്‍ ഹരജിയില്‍ വിധി വരുന്നത് വരെ ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹരജിയാണ് കോടതി തള്ളിയത്. ശിക്ഷ മരവിപ്പിക്കാനുള്ള അസാധാരണമായ ഒരു സാഹചര്യവും നിലവിലില്ലെന്ന് ഹരജി തള്ളിക്കൊണ്ട് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസ് രാജ വിജയരാഘവന്‍, കെ.വി വിജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ വാദം കേട്ടത്.

ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഫോൺ കണ്ടെടുത്തിട്ടില്ലെന്ന് സുനി ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പറഞ്ഞിരുന്നു. ഫോൺ ഇതുവരെ കണ്ടെത്താതിനാൽ ദൃശ്യങ്ങൾ പകർത്തി എന്നു പറയുന്നത് നിയമപരമായി നിലനിൽക്കില്ല. കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാർഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളത്. ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.

Share this story

Leave a Comment

Your comment will be visible after admin approval.