കോട്ടയം: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ നിലപാട് കടുപ്പിച്ച് എന്‍എസ്എസ്. പ്രസ്ഥാനത്തിന്റെ ആവശ്യത്തിന് വേണ്ടി മുഖ്യമന്ത്രിയെ വിളിച്ചിട്ട് മറുപടി പോലും തന്നില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. ഇനി മുഖ്യമന്ത്രിയെ കാണാന്‍ താനില്ല. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചാല്‍ തിരിച്ചുവിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യുമായിരുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുകുമാരന്‍ നായര്‍ തന്റെ പിഎയെ വിളിച്ചിരുന്നെന്നും പിന്നീട് താന്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ച് സംസാരിക്കുകയും കാണാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഇന്ന് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. ഇതിനോടാണ് സുകുമാരന്‍ നായരുടെ പ്രതികരണം.
‘വിളിച്ചപ്പോള്‍ ആദ്യത്തെ പ്രാവശ്യം പറഞ്ഞത് എറണാകുളത്ത് വന്നാല്‍ കാണാമെന്നാണ്. എറണാകുളത്ത് ചെന്ന് കാണേണ്ടതല്ല എന്ന് ഞാന്‍ പ്രൈവറ്റ് സെക്രട്ടറിയോട് പറയുകയും ചെയ്തു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ട് പറയാം എന്ന് അയാള്‍ പറഞ്ഞു. അതിനുശേഷം മുഖ്യമന്ത്രിയും വിളിച്ചിട്ടില്ല, പിഎയും വിളിച്ചിട്ടില്ല’ -സുകുമാരന്‍ നായര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഇവിടെ വന്ന് നമ്മളുടെ പിന്തുണ ആവശ്യപ്പെടുകയും ഞങ്ങള്‍ പരസ്യമായി പിന്തുണ അവര്‍ക്ക് നാട്ടില്‍ കൊടുക്കുകയും ചെയ്തു. പ്രവര്‍ത്തകരും കരയോഗങ്ങളുമെല്ലാം സജീവമായിട്ട് ഇദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. ജയിക്കുകയും ചെയ്തു. അതിനുശേഷമാണ് പെട്ടെന്ന് ഇങ്ങനെ ഒരു വെളിപാട് ഉണ്ടാവുന്നത്. അതെന്തുകൊണ്ടാണെന്ന് എനിക്കറിഞ്ഞുകൂട.
Leave a Comment
Your comment will be visible after admin approval.