സ്ത്രീയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ മമ്മുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Global Indian Writer · July 17, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സ്ത്രീയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ മമ്മുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പെരിന്തൽമണ്ണ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു മമ്മു. വിശദമായി ചോദ്യം ചെയ്ത ശേഷം തെളിവെടുപ്പ് അടക്കം നടത്താനാണ് ആലോചന.

ഒന്നാം പ്രതി തൊപ്പി ഉള്‍പ്പെടെ കേസിലെ മറ്റ് പ്രതികള്‍ ഒളിവിൽ തുടരുകയാണ്. മഞ്ചേരി പൊലീസാണ് തൊപ്പി ​ഗ്യാങ്ങിലെ മുഹമ്മദ് എന്ന മമ്മുവിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. ലൈവ് സ്ട്രീമിൽ ഗായകൻ ഹനാൻ ഷായെ പരാമർശിച്ചാണ് യുവതിയെ അധിക്ഷേപിച്ചത്.

ഹനാൻ ഷായുടെ സുഹൃത്തിന്റെ ഭാര്യയെ ലൈവ് സ്ട്രീമിൽ അപമാനിക്കുകയായിരുന്നു. സംഭവത്തിൽ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. തൊപ്പിയുടെ മുൻ സുഹൃത്തുക്കളും ‘എംആർഎസ് ഗ്യാങ്’ അംഗങ്ങളും പരസ്പരം പല തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരുന്നു. ഇതിനിടെ ഉണ്ടായ ഒരു ലൈവ് വീഡിയോയിലാണ് ഹനാൻ ഷായുടെ സുഹൃത്തുക്കളെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചത്.

Share this story

Leave a Comment

Your comment will be visible after admin approval.