തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പവര്‍ എക്സ്ചേഞ്ചില്‍ വൈദ്യുതിയില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഏഴുമണിക്ക് ശേഷമായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്നത്.
അതേസമയം ഈ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന വൈദ്യുത റെഗുലേറ്ററി കമ്മീഷന് നാളെ അടിയന്തര യോഗം ചേരും. പീക്ക് സമയങ്ങളിലെ ഉപയോഗത്തിനായി സോളാര്‍ എനര്‍ജി കോര്പ്പറേഷന് ഓഫ് ഇന്ത്യ 3.93 രൂപ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.