തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് അച്ചടിച്ച വാരാന്തപ്പതിപ്പ് പുറത്തിറക്കാതെ ദേശാഭിമാനി. വിഎസിന്റെ മുന്‍ പ്രസ് സെക്രട്ടറി കെ വി സുധാകരന് എഴുതിയ അനുസ്മരണ ലേഖനം ഉള്‍പ്പെടുന്ന വാരാന്തപ്പതിപ്പാണ് അച്ചടിച്ച ശേഷം പുറത്തിറക്കാത്തത്. സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നാണ് ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം.
ഇതിന് പിന്നാലെ, ‘കള്ളന് വിജയന്’ എന്ന തലക്കെട്ടില്‍ വാരാന്തപ്പതിപ്പില്‍ വന്ന ഫീച്ചറാണ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്നും ദേശാഭിമാനിയുടെ അനൗദ്യോഗിക വിശദീകരണം വന്നു. പുല്ലാംപാറ നാടക ഗ്രാമത്തിലെ വിജയന് എന്ന ആളെ കുറിച്ചായിരുന്നു ‘കള്ളന് വിജയന്’ എന്ന ഫീച്ചര്‍.
Leave a Comment
Your comment will be visible after admin approval.