യുക്രൈനിൽ കപ്പലിന് നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ മലയാളി ഉൾപ്പെടെ 10 കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു

Global Indian Writer · July 20, 2026 · 1 min read · 0 Comments · 0 Shares

കാസർകോട്: യുക്രൈനിൽ കപ്പലിന് നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ മലയാളി ഉൾപ്പെടെ 10 കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ ജോയൽ – സാലി ദമ്പതികളുടെ മകൻ അഖിൽ ജോയൽ( 26) ആണ് മരിച്ച മലയാളി.

ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്ക​പ്പെട്ടത്. ഇന്ത്യൻ സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്. എട്ടുപേരെ യുക്രൈൻ സേന രക്ഷിച്ചു.

കൊല്ല​പ്പെട്ട അഖിൽ ജോയൽ19ാം വയസ്സിലാണ് മർച്ചന്റ് നേവിയിൽ ജോലിക്ക് ചേർന്നത്. മികച്ച വടംവലി താരം കൂടിയാണ് ജോയൽ.

Share this story

Leave a Comment

Your comment will be visible after admin approval.