തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര് മര്‍ദിച്ച കേസിലെ അന്വേഷണ അട്ടിമറിയില്‍ മറുപടി നല്‍കാതെ എഡിജിപി എം.ആര് അജിത് കുമാര്‍. വിശദീകരണം ആവശ്യപ്പെട്ട് അഞ്ച് നാള് പിന്നിട്ടിട്ടും മറുപടി നല്കാന് അജിത് കുമാര്‍ ഇതുവരെ തയ്യാറായിട്ടില്ല. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറാണ് വിശദീകരണം തേടിയത്.
അജിത് കുമാറിന്റെ മറുപടി ലഭിക്കാത്തതിനാല്‍ കേസിലെ തുടര്‍നടപടിയും വൈകുകയാണ്. ഇതുവരെ എസ്ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറാന്‍ ഡിജിപിക്ക് സാധിച്ചിട്ടില്ല.
Leave a Comment
Your comment will be visible after admin approval.