പി പി ചെറിയാൻ
ഡിട്രോയിറ്റ്: മിഷിഗണിലെ മക്കോംബ് കൗണ്ടി കറക്ഷണൽ ഫെസിലിറ്റിയിൽ സഹതടവുകാരനെ കൊലപ്പെടുത്തിയ കേസിൽ ആറോൺ സമീർ ആക്കൽ (50) എന്ന തടവുകാരനെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി.
ഏപ്രിൽ 22-ന് പുലർച്ചെയാണ് സംഭവം നടന്നത്. 73-കാരനായ ഡാനിയൽ ഹോസ്മർ എന്ന സഹതടവുകാരനെ ആക്കൽ ശ്വാസം മുട്ടിക്കുകയും, തുടർന്ന് ചൂലിന്റെ പൊട്ടിയ കൈപ്പിടി ഉപയോഗിച്ച് കണ്ണിൽ കുത്തിപ്പരിക്കേൽപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കുന്നു.
മറ്റൊരു കൊലപാതക കേസിൽ 25 മുതൽ 50 വർഷം വരെ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു ആക്കൽ.
13 വയസ്സിൽ താഴെയുള്ള കുട്ടിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ 20 മുതൽ 60 വർഷം വരെ ശിക്ഷ അനുഭവിക്കുകയായിരുന്നു കൊല്ലപ്പെട്ട ഡാനിയൽ ഹോസ്മർ.
കോടതി പ്രതിക്ക് $500,000 ബോണ്ട് ചുമത്തിയിട്ടുണ്ടെങ്കിലും, നിലവിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ പ്രതിക്ക് പുറത്തിറങ്ങാനാകില്ല. കേസിന്റെ അടുത്ത വാദം കേൾക്കൽ ഓഗസ്റ്റ് 10-ന് നടക്കും.
Leave a Comment
Your comment will be visible after admin approval.