വിദ്യാർഥി പ്രക്ഷോഭങ്ങളെ പിന്തുണച്ചും കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചും രാഹുൽ ഗാന്ധി

Global Indian Writer · July 22, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങളെ പിന്തുണച്ചും കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികൾ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധിക്കുന്നതെന്നും എന്നാൽ കേന്ദ്ര സർക്കാർ അവരെ ക്രൂരമായി മർദ്ദിക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി.

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിജെപി പ്രതിഷേധത്തിൽ ഡൽഹി പൊലീസ് വിദ്യാർഥികളെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് രാഹുൽ വാർത്താസമ്മേളനത്തിന് എത്തിയത്..

Share this story

Leave a Comment

Your comment will be visible after admin approval.