കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ കോൺസുലർ (ICAC) ആപ്ലിക്കേഷൻ സെന്ററുകൾ ഇന്ന് മുതൽ സേവനങ്ങൾ പുനഃരാരംഭിക്കും. സെന്ററുകൾ വഴിയുള്ള കോൺസുലർ, പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ പുനഃരാരംഭിക്കുമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസിയാണ് അറിയിച്ചത്.
DU ഡിജിറ്റൽ ഗ്ലോബലാണ് സെന്ററുകൾ നടത്തുക. നടപടിക്രമങ്ങൾ പാലിച്ച് കുവൈത്തിലെ അപേക്ഷകർക്ക് കോൺസുലർ സേവനങ്ങൾ നൽകും. മൂന്ന് ICACകളും ദിവസവും രാവിലെ 8:00 മുതൽ വൈകുന്നേരം 6:00 വരെ പ്രവർത്തിക്കും.
Leave a Comment
Your comment will be visible after admin approval.