മിഷിഗൻ വനിതാ ജയിലിൽ തടവുകാരി അന്തരിച്ചു, മെയ് മധ്യത്തിനു ശേഷം ജയിലിൽ നടക്കുന്ന അഞ്ചാമത്തെ മരണം

Global Indian Writer · July 28, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

മിെഷിഗൻ:മിെഷിഗനിലെ ഏക വനിതാ ജയിലായ ഹ്യൂറൺ വാലി കറക്ഷണൽ ഫെസിലിറ്റിയിൽ മറ്റൊരു തടവുകാരി കൂടി മരിച്ചു. മെയ് മധ്യത്തിനു ശേഷം ഈ ജയിലിൽ നടക്കുന്ന അഞ്ചാമത്തെ മരണമാണിത്. മരിച്ച ഡേസി ഫോർബ്സ് (69) ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മരണം സ്വാഭാവികമായതിനാൽ ആന്തരിക അന്വേഷണങ്ങളോ പോസ്റ്റ്മോർട്ടമോ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

കൊലപാതക കേസിൽ 15 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു ഡേസി ഫോർബ്സ്.ഈ ജയിലിലെ തുടർച്ചയായ മരണങ്ങളെത്തുടർന്ന് ജയിലിന്റെ സുരക്ഷാ സംവിധാനങ്ങൾക്കും ആരോഗ്യപ്രവർനങ്ങൾക്കുമെതിരെ ബന്ധുക്കളും നിയമനിർമ്മാതാക്കളും രംഗത്തു വന്നിട്ടുണ്ട്. ജയിലിലെ മോശം സാഹചര്യങ്ങൾക്കെതിരെ ഇതിനകം വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.