ട്രംപ് ഭരണകൂടത്തിന് കുടിയേറ്റ നിയമപോരാട്ടത്തിൽ വിജയം; ഇല്ലിനോയിയുടെ ഡി്രീം ആക്ട് അസാധുവാക്കി ഫെഡറൽ കോടതി

Global Indian Writer · July 28, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാൻ

ഇല്ലിനോയിസ്: അനധികൃത കുടിയേറ്റക്കാർക്ക് ഉന്നത വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഫീസ് ഇളവുകളും നൽകുന്ന ഇല്ലിനോയിസ് സംസ്ഥാന നിയമങ്ങൾക്ക് തിരിച്ചടി. ഇല്ലിനോയി ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കറുടെ നയങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം നേടിയ സുപ്രധാന നിയമവിജയമാണിത്.

ഇല്ലിനോയിയിലെ ‘റൈസ് ആക്ട്’ , ‘ഡി്രീം ആക്ട്’ (DREAM Act) എന്നിവ ഫെഡറൽ ജഡ്ജി സ്റ്റീഫൻ മക്ഗ്ലിൻ ഭരണഘടനാ വിരുദ്ധവും അസാധുവുമാണെന്ന് വിധിച്ചു.

ഫെഡറൽ നിയമങ്ങളെ ലംഘിച്ചുകൊണ്ട്, അമേരിക്കൻ പൗരന്മാരേക്കാൾ മുൻഗണന അനധികൃത കുടിയേറ്റക്കാർക്ക് നൽകുന്നുവെന്നും നികുതിദായകരുടെ പണം ഇതിനായി ഉപയോഗിക്കുന്നുവെന്നും ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് വാദിച്ചു. കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു.

കോടതി വിധി ദൗർഭാഗ്യകരമാണെന്നും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കറുടെ ഓഫീസ് വ്യക്തമാക്കി.

ഇല്ലിനോയിക്ക് പുറമെ കൊളറാഡോ, നെബ്രാസ്ക തുടങ്ങിയ സംസ്ഥാനങ്ങളിലും അനധികൃത കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കെതിരെ ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.