സീയാറ്റിൽ വെടിവെയ്പ്പ്: മൂന്ന് മരണം, നാല് പേർക്ക് പരിക്ക്; മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്

Global Indian Writer · July 28, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

സീയാറ്റിൽ: യു.എസിലെ സീയാറ്റിൽ സെന്ററിൽ നടന്ന ‘ബൈറ്റ് ഓഫ് സീയാറ്റിൽ’ ഭക്ഷ്യമേളയ്ക്കിടെയുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 2 വയസ്സുള്ള കുട്ടി ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

മൂന്ന് പേർ തമ്മിലുണ്ടായ തർക്കമാണ് പരസ്പരം വെടിവെയ്ക്കുന്നതിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റുമുട്ടലിൽ പങ്കെടുത്ത 19-കാരനായ ജൂനിയർ സി നികോ സെമോ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ 56-കാരിയായ ആഷ്‌ലി വൈറ്റ്‌ഹെഡ് ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് 15-കാരനായ ഒരു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നാമത്തെ പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 2 വയസ്സുകാരൻ ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടു.

എഫ്.ബി.ഐ , എ.ടി.എഫ് , പ്രാദേശിക പോലീസ് എന്നിവരുൾപ്പെടെയുള്ള വൻ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവസ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ ഇല്ലാതിരുന്നതിനാൽ പ്രതികളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 5,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.