ചിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷപരിപാടികൾ 2026 ഓഗസ്റ്റ് 14 വെള്ളിയാഴ്ച; മജീഷ്യൻ മുതുകാടിന്റെ ‘എം -ക്യൂബ്’ ഷോ മുഖ്യ ആകർഷണം

Global Indian Writer · July 28, 2026 · 1 min read · 0 Comments · 0 Shares

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ ഓണാഘോഷപരിപാടികൾ 2026 ഓഗസ്റ്റ് 14 വെള്ളി വൈകിട്ട് 5.30 ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ആഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .

മെഗാ ചെണ്ടമേളം ,മെഗാ തിരുവാതിര ,വൈവിധ്യങ്ങളായ കലാപരിപാടികൾ ഉൾപ്പെടെ വ്യത്യസ്തമായ ഒരു ഓണാഘോഷമാണ് ഇത്തവണത്തേതെന്ന് പ്രസിഡണ്ട് ജോസ് മണക്കാട്ട് ,സെക്രട്ടറി ബിജു മുണ്ടക്കൽ ,ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു ,വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയിൽ,ജോയിന്റ് സെക്രട്ടറി സാറാ അനിൽ ,ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ കോ ഓർഡിനേറ്റർമാരായ ജിനോയ് മാത്യു ,ഡോ .സൂസൻ ചാക്കോ എന്നിവർ അറിയിച്ചു .

പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ M-ക്യൂബ് ഷോ ഇത്തവണത്തെ ഓണാഘോഷങ്ങളുടെ മുഖ്യ ആകർഷണമായിരിക്കും.എം.എൽ.എ മാരായ എം .ജെ .സെബാസ്റ്റ്യൻ(പൂഞ്ഞാർ ) ,വി.പി.സജീന്ദ്രൻ (കുന്നത്തുനാട് ),അപു ജോൺ ജോസഫ് (തൊടുപുഴ ),പ്രശസ്ത ചെണ്ട വിദഗ്ധൻ മട്ടന്നൂർ ശങ്കരൻകുട്ടി ,ചിക്കാഗോയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ എന്നിവർ ഓണാഘോഷപരിപാടികളിൽ പങ്കെടുക്കും .

2026 ൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൈസ്കൂൾ ഗ്രാജ്വറ്റുകൾക്ക് ഓണാഘോഷ വേദിയിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും .വൈകിട്ട് 5.30 ന് ഓണസദ്യ ,തുടർന്ന് ഘോഷയാത്ര ,ചെണ്ടമേളം,തിരുവാതിര എന്നിവ നടക്കും. തുടർന്ന് നടക്കുന്ന മജീഷ്യൻ മുതുകാടിന്റെ M-ക്യൂബ് ഷോ വ്യത്യസ്തമായ ഒരനുഭവമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു . പരിപാടിയിൽ പങ്കെടുക്കുന്നതിനും 2026 ഓണം അവിസ്മരണീയമായ ഒരനുഭവമാക്കി മാറ്റുന്നതിനുമായി എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് : ജോസ് മണക്കാട്ട് ( പ്രസിഡണ്ട് ) 847 830 4128 , ബിജു മുണ്ടക്കൽ (ജനറൽ സെക്രട്ടറി) 773 673 8820 

അച്ചൻകുഞ്ഞ് മാത്യു (ട്രെഷറർ) 847 912 2578.

Share this story

Leave a Comment

Your comment will be visible after admin approval.