യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ മുന്നണി യോഗം ഇന്ന്

Global Indian Writer · July 30, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ മുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് യോഗം നടക്കുന്നത്. വീര്യം കുറഞ്ഞ മദ്യവിൽപ്പന, പിഎം ശ്രീ പദ്ധതി, ബോർഡ്-കോർപ്പറേഷൻ വിഭജനം തുടങ്ങി സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ ആവശ്യമുള്ള സുപ്രധാന വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയാവുക.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വീര്യം കുറഞ്ഞ മദ്യവിൽപ്പനയ്ക്ക് അനുമതി നൽകിയേക്കും എന്നാണ് സൂചന. നികുതിഘടന നിയമസഭയിൽ പാസായെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് യുഡിഎഫ് ആണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്നണിക്കുള്ളിലെ ചെറിയ വിയോജിപ്പുകൾ സമവായത്തിലൂടെ പരിഹരിച്ച് മദ്യവിൽപ്പനയ്ക്ക് യോഗം പച്ചക്കൊടി കാണിച്ചേക്കും.

Share this story

Leave a Comment

Your comment will be visible after admin approval.