മസ്കത്ത്: ഗൾഫ്, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി പുതിയ നിർദേശവുമായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്. വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. നിലവിലെ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലുള്ള യാത്രക്കാരുടെ തിരക്കും കർശനമായ സുരക്ഷാ-എമിഗ്രേഷൻ പരിശോധനകളും കണക്കിലെടുത്താണ് നടപടി.
ഇതനുസരിച്ച്, വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ബോർഡിങ് ഗേറ്റിൽ എത്തിച്ചേരുകയും ഒന്നര മണിക്കൂർ മുമ്പെങ്കിലും എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്യണം. നിശ്ചിത സമയത്തിന് മുമ്പായി ബോർഡിങ് ഗേറ്റുകൾ അടക്കുമെന്നും വിമാനക്കമ്പനി പുറപ്പെടുവിച്ച അറിയിപ്പിൽ വ്യക്തമാക്കി. യാത്രക്കാർ ആവശ്യത്തിന് സമയം കണക്കാക്കി വിമാനത്താവളങ്ങളിൽ എത്തണമെന്നും യാത്രാ രേഖകൾ കൃത്യമായി കൈവശം കരുതണമെന്നും എയർ ഇന്ത്യ ഗ്രൂപ്പ് അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.