നാമം എക്സലൻസ് അവാർഡ് സമ്മേളനത്തിൽ തിരുവനന്തപുരം മേയർ. വി. വി. രാജേ ഷ് വിശിഷ്ടാതിഥി

Global Indian Writer · July 30, 2026 · 1 min read · 0 Comments · 0 Shares

(ജോർജ് നടവയൽ)

സെൻ്റ് ജോർജ്സ് അവന്യൂ (ന്യൂ ജേഴ്സി): 2026 ലെ നാമം എക്സലൻസ് അവാർഡ് സമ്മേളനത്തിൽ, തിരുവനന്തപുരം മേയർ വി. വി. രാജേഷ്, വിശിഷ്ടാതിഥിയായി പങ്കെടുക്കും. നേതൃത്വം, സംരംഭകത്വം, പൊതുസേവനം, സമൂഹ വികസനം, കലാ സാഹിത്യ പ്രവർത്തനം എന്നിവയുൾപ്പെടെ, വിവിധ മേഖലകളിലെ മികവുകളെ ആദരിക്കുന്നതിനും, അതു വഴി ആഗോള മലയാണ്മയുടെ പ്രസരിപ്പ് തീവ്രമാക്കുന്നതിനും ലക്ഷ്യമിടുന്ന, നാമം എക്സലൻസ് അവാർഡ് സമ്മേളനത്തിൽ, മലയാളത്തറവാടിൻ്റെ തലസ്ഥാന നഗരപിതാവിൻ്റെ സാന്നിദ്ധ്യം, “എല്ലാത്തരം പ്രതിലോമ ഭിന്നതകളെയും അപ്രസക്തമാക്കുക” എന്ന സന്ദേശം നൽകുന്നതിന്, ഉതകുമെന്ന്, നാമം പ്രസിഡൻ്റ് പ്രദീപ് മേനോൻ പ്രസ്താവിച്ചു.

മാർ ഇവാനിയോസ് കോളേജ്, മഹാത്മാഗാന്ധി കോളേജ്, കേരള ലോ അക്കാദമി എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയാണ് വി വി രാജേഷ്. കേരളത്തിന്റെ തലസ്ഥാന നഗരത്തിന്റെ തലവൻ, മറുനാടൻ മലയാളി സംഘടനകളുമായി നേരിട്ട് ഇടപഴകുന്നത്, മറുനാടൻ കേരളീയർക്ക് (NRK), സ്വന്തം നാട്ടിൽ, പ്രാദേശിക അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികവിദ്യ, സാമൂഹിക സംരംഭങ്ങൾ എന്നിവയിൽ, നിക്ഷേപിക്കാനോ, സഹകരിക്കാനോ , പിന്തുണയ്ക്കാനോ ഉള്ള, സുഗമമായ അവസരങ്ങളെ, ഓർമ്മപ്പെടുത്തുവാൻ സഹായിക്കും എന്ന്, നാമം മുഖ്യ രക്ഷാധികാരി, മാധവൻ നായർ സൂചിപ്പിച്ചു.

രണ്ടാമത്തെയും മൂന്നാമത്തെയും തലമുറയിലെ, ഇന്ത്യൻ അമേരിക്കക്കാർക്ക്, അവരുടെ പൂർവ്വിക മാതൃരാജ്യത്തിലെ പ്രധാന നേതാക്കളുമായി, കൂടിക്കാഴ്ച്ചകൾക്ക് ലഭിക്കുന്ന സമ്മേളനാവസരങ്ങൾ, സാംസ്കാരിക പൈതൃകത്തെ ശക്തിപ്പെടുത്തുകയും, സാംസ്കാരിക സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്ന്, നാമം സെക്രട്ടറി ബിന്ദു സത്യ അഭിപ്രായപ്പെട്ടു.
നാമത്തിൻ്റെ പ്രശസ്ത എക്സലൻസ് അവാർഡ് പ്രോഗ്രാമിൽ, കേരളത്തിൽ നിന്നും വിശിഷ്ട വ്യക്തികളെത്തുന്നത്, കേരളത്തിലെ വികസന പ്രവർത്ത നാവശ്യങ്ങളുമായും, വിദ്യാഭ്യാസ പരിപാടികളുമായും, “ഓവർസ്സിസ് സിറ്റിസൺസ് ഓഫ് ഇന്ത്യ ഗണത്തിലുള്ളവരുടെ” പങ്കാളിത്തത്തിന്, രാസത്വരകമാകുമെന്ന്, നാമം ട്രഷറാർ സിറിയക് അബ്രാഹം പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.