ഡാളസ് ക്രിസ്തുരാജ ഇടവകയിൽ ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷിച്ചു

Global Indian Writer · July 30, 2026 · 1 min read · 0 Comments · 0 Shares

ഡാളസ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ യൂത്ത് മിനിസ്ട്രിയുടെയും കെ സി വൈ എൽ ന്റെയും നേതൃത്വത്തിൽ ഗ്രാൻഡ് പേരന്റ്സ് ഡേ ഏറെ വിപുലമായും ഹൃദ്യമായും ആഘോഷിച്ചു. കോപ്പൽ സെന്റ് അൽഫോൻസ പള്ളി വികാരി ഫാ. ജിമ്മി ഇളക്കളത്തൂർ വി. ബലിയർപ്പിച്ച് സന്ദേശം നൽകി.

ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോ ചലഞ്ച് മത്സരത്തിൽ വിജയികളായ ജോസമ്മ ചെമ്മാച്ചേരിൽ, ബിജു തടത്തിപറമ്പിൽ, സിറിൾ പെരിങ്ങലത്ത് എന്നിവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി. തുടന്ന് എല്ലാം ഗ്രാൻഡ് ചിൽഡ്രൻസും ഗ്രാന്റ് പേരന്റ്സിന് പൂക്കൾ നൽകി. ആഘോഷം യുവജനം ഏറ്റെടുക്കുക വഴി ഏവർക്കും നവ്യാനുഭവമായി.

Share this story

Leave a Comment

Your comment will be visible after admin approval.