ദുബൈ: ദുബൈയിലെ ജനസംഖ്യയിൽ വൻ കുതിപ്പെന്ന് റിപ്പോർട്ട്. ഡിജിറ്റൽ ദുബൈ പുറത്തുവിട്ട കണക്ക് പ്രകാരം ദുബൈയിലെ ജനസംഖ്യ കഴിഞ്ഞവർഷം 45.8 ലക്ഷം പിന്നിട്ടു. മുൻ വർഷത്തേക്കാൾ 7.5 ശതമാനത്തിന്റെ വളർച്ചയാണ് ജനസംഖ്യയിലുണ്ടായത്. പ്രവാസികൾ ഉൾപ്പെടെയുള്ള കണക്കാണിത്. പകൽസമയത്ത് മറ്റിടങ്ങളിൽ നിന്ന് ജോലിക്കെത്തുന്നവരും സഞ്ചാരികളും ഉൾപ്പെടെ ദുബൈയിൽ 63 ലക്ഷം ജനങ്ങളുണ്ടാകുമെന്ന് കണക്കുകൾ പറയുന്നു.
2025 അവസാനത്തോടെയുള്ള ജനസംഖ്യാ കണക്കുകളാണ് ഡിജിറ്റൽ ദുബൈ പുറത്തുവിട്ടത്. ജനസംഖ്യയിൽ ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയത് കഴിഞ്ഞവർഷമാണ്. 2024 നേക്കാൾ ഏകദേശം 3,32,000 പേരുടെ വർധന ദുബൈ ജനസംഖ്യയിലുണ്ടായി. 45,80000 ലേറെ വരുന്ന ദുബൈ നിവാസികളിൽ 69 ശതമാനവും പുരുഷൻമാരാണ്. വനിതകൾ 14 ലക്ഷത്തി നാൽപത്തിരണ്ടായിത്തിലേറെ വരും. പകൽ സമയത്ത് ദിവസവും 18 ലക്ഷത്തി പന്ത്രണ്ടായിരിത്തിലേറെ പേർ ജോലിക്കായും മറ്റും മറ്റ് എമിറേറ്റുകളിൽ നിന്ന് ദുബൈയിലെത്തുന്നുണ്ട്. ഈ സമയത്ത് ദുബൈയിലെ ജനങ്ങളുടെ എണ്ണം 63 ലക്ഷത്തി 92 ആയിരത്തിലേറെയാകും.
Leave a Comment
Your comment will be visible after admin approval.