ന്യൂഡൽഹി: പൊതുപരീക്ഷാ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ ഇൻസ്റ്റഗ്രാം വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ സംവിധാനത്തെ കൂടുതൽ സുതാര്യവും കരുത്തുറ്റതുമാക്കാൻ ബിൽ സഹായിക്കുമെന്നും ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിൽ ഇത് നിർണായകമാകുമെന്നും മോദി പറഞ്ഞു.
യുവജനങ്ങളെ അഭിസംബോധന ചെയ്ത വീഡിയോയിലാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. പരീക്ഷാ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കും പിന്നിലെ മാഫിയകൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിതെന്നും, കുട്ടികളുടെ ഭാവി തകർക്കുന്ന പരീക്ഷാ മാഫിയകളെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.