ആവേശ ഗാലറികളെ ത്രസിപ്പിച്ച് കോട്ടയം ബ്രദേഴ്‌സ് കാനഡ, ടിസാക്ക് അന്താരാഷ്ട്ര വടംവലി ചാമ്പ്യന്‍സ്; ഗ്ലാഡിയേറ്റേഴ്‌സ് കാനഡ റണ്ണേഴ്‌സ് അപ്പ്

Global Indian Writer · July 31, 2026 · 1 min read · 0 Comments · 0 Shares

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ആവേശത്തിമിര്‍പ്പിന്റെ പോര്‍ക്കളത്തില്‍ കാരിരുമ്പിന്റെ കരുത്തുമായി കാലുറപ്പിച്ച് കമ്പക്കയറില്‍ സിംഹഗര്‍ജനത്തോടെ ആഞ്ഞുവലിച്ച് ആയിരങ്ങളുടെ ആവേശമായിമാറിയ കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലൂ, ടെക്‌സസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ (ടിസാക്ക്) അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ തുടർച്ചയായ അഞ്ചാം തവണയും ചാമ്പ്യന്‍മാരായി. മെയ്ക്കരുത്തും മനക്കരുത്തും സ്വന്തമാക്കിയ ഗ്ലാഡിയേറ്റേഴ്‌സ് കാനഡ റണ്ണറപ്പായി ട്രോഫി ഉയര്‍ത്തി. കായികശേഷി പരീക്ഷിച്ച് മൂന്നാം സ്ഥാനം കോട്ടയം ബ്രദർസ് കാനഡ ബ്ലാക്ക് ടീമാണ് സ്വന്തമാക്കിയത്. നാലാം സ്ഥാനത്ത് തോടുകൻസ് ന്യൂയോർക് കിംഗ്സ് ടീം നേടി .

ജൂലൈ 25 നു ശനിയാഴ്ച ശനിയാഴ്ച രാവിലെ രാവിലെ മുതല്‍ വൈകുന്നേരം 10 മണി വരെ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി എപ്പിസെന്ററിലായിരുന്നു മല്ലന്‍മാര്‍ ചേരിതിരിഞ്ഞ് ചുവടുറപ്പിച്ച് താളത്തിനൊത്ത് കയറില്‍ പിടിമുറുക്കിയ വടംവലിയുടെ പെരുംപോരാട്ടം അരങ്ങേറിയത്. ഏതാണ്ട് ആറായിരത്തിലധികം കാണികള്‍ സാക്ഷ്യം വഹിച്ച ടിസാക്കിന്റെ ഈ അഞ്ചാം സീസണ്‍ മല്‍സരം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ കായികാഭിനിവേശത്തിന്റെ വേറിട്ട ചരിത്രമെഴുതി.

എരിയുന്ന കനലില്‍ കാരിരുമ്പിട്ട് വെട്ടി കൊത്തുപണിയിലൂടെ കടഞ്ഞെടുത്ത
ഉരുക്ക് മുഷ്ഠിയും അടിപതറാത്ത പാദച്ചുവടുകളുമായി ശ്വാസമടക്കിപ്പിടിച്ചിരുന്ന കാണികള്‍ക്ക് ആവേശത്തിന്റെ പൂരക്കാഴ്ചയാണ് കായിക കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ ആസ്ഥാനമുറപ്പിച്ച ടിസാക്ക് സമ്മാനിച്ചത്.

വനിതാ വിഭാഗത്തിൽ ആഹാ ഡാർലിംഗ്സ് ഒന്നാമതെത്തി. രണ്ടാം സ്ഥാനം ഹൂസ്റ്റൺ വാരിയേഴ്‌സ് മൂന്നാം സ്ഥാനം ഡാളസ് ക്യുൻസും കരസ്ഥമാക്കി
ഹെവി വെറ്റ് കാറ്റഗറിയിൽ ഹ്യൂസ്റ്റൺ ടൈഗേഴ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മുഖ്യ സ്പോൺസർ ധനാനി ഗ്രൂപ്പ് എം.ഡി ധനാനിയും പരിപാടിയിൽ പങ്കെടുത്തു. കൂടാതെ മിസോറി സിറ്റി മേയർ റോബിൻ ജെ എലക്കാട്ടും ആശംസകൾ നേർന്നു. ഗ്രൂപ്പ് ഡാൻസുകൾ, ഹൂസ്റ്റണിലെ പ്രമുഖ ഗായകർ പാടിയ
അടിപൊളി പാട്ടുകൾ തുടങ്ങിയുവ മത്സരത്തിന്റെ ഇടവേളകൾക്ക് മികവ് നൽകി രാത്രീ 9 മണിയോടെ ഹൂസ്റ്റൺ കായിക സമൂഹത്തിന്റെ വലിയ പിന്തുണയോടെ മത്സരങ്ങൾ വിജയകരമായി സമാപിച്ചു.

മേയര്‍ റോബിന്‍ ഇലക്കാട്ട് അഡൈ്വസറി ചെയര്‍മാനായുള്ള കമ്മറ്റിയാണ് വടംവലി മത്സരത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത്. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ. സക്കറിയ തോമസ്, പ്രസിഡന്റ് ഡാനി വി രാജു, സെക്രട്ടറി മാത്യൂസ് കറുകക്കളം, ട്രഷറര്‍ റിമല്‍ തോമസ്, പി.ആര്‍.ഒ സിബു ടോം , വൈസ് പ്രസിഡന്റ് മാത്യു ചിറപ്പുറത്തു, ജോയിന്റ് സെക്രട്ടറി പ്രിൻസ് പോൾ , ജോയിന്റ് ട്രഷറര്‍ ജോസഫ് കൈതമറ്റം സോഷ്യൽ മീഡിയ കോർഡിനേറ്റർ ഫിലിപ്പ് ചോരത്ത് , ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ചാക്കോച്ചന്‍ മേടയില്‍, ലൂക്ക് കിഴക്കേപ്പുറത്ത്, പ്രബിട് വെള്ളിയാൻ തുടങ്ങിയവര്‍ മത്സരങ്ങളുടെ ചുക്കാന്‍ പിടിച്ചു.

മുൻ പിആർഓ ജിജു കുളങ്ങര, ഹൂസ്റ്റണിലെ പ്രമുഖ എംസിമാരായ സുബിൻ ബാലകൃഷ്ണൻ, അമ്പിളി ആന്റണി എന്നിവർ അന്നൗൺസ്‌മെന്റ് സെക്ഷനെ സമ്പന്നമാക്കി. സിജിൽ വലിയവീട്ടിലിന്റെ തത്സമയ അവതരണം വടംവലിയെ ആവേശം കൊള്ളിച്ച് കായിക പ്രേമികളുടെ നിറഞ്ഞ കൈയടി നേടി. ഡിജെ വല്ലാടൻ ലൈവ് കായിക പ്രേമികളുടെ പ്രശംസ പിടിച്ചു പറ്റി.

Share this story

Leave a Comment

Your comment will be visible after admin approval.