പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടി

Global Indian Writer · July 31, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പദ്ധതിയെക്കുറിച്ചുള്ള സർക്കാർ നിലപാട് ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും പാർലമെന്റിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടി ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.


പിഎം ശ്രീ പദ്ധതിയിൽ കേരളത്തിലെ ഒരു സർക്കാർ സ്കൂളും ഇതുവരെ ഉൾപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കിയതെന്ന് ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും മാത്രമാണ് പട്ടികയിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share this story

Leave a Comment

Your comment will be visible after admin approval.