ഭാഗ്യക്കുറി ഏജന്‍റുമാർക്കും വിൽപ്പനക്കാർക്കും ഓണം ഉത്സവബത്തയായി 8500 രൂപയും പെൻഷൻകാർക്ക് 3750 രൂപയും അനുവദിച്ച് സർക്കാർ

Global Indian Writer · July 31, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: പുതുയുഗ യാത്രയിൽ ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്‍റുമാർക്കും വിൽപ്പനക്കാർക്കും ഓണം ഉത്സവബത്തയായി 8500 രൂപയും പെൻഷൻകാർക്ക് 3750 രൂപയും അനുവദിച്ചു. മുൻ വർഷത്തേക്കാൾ 1000 രൂപ വീതമാണ് ഏജന്‍റുമാർക്കും വിൽപ്പനക്കാർക്കും പെൻഷൻകാർക്കും ഇത്തവണ വർധിപ്പിച്ച് നൽകിയത്.


ചരിത്രത്തിലാദ്യമായാണ് ഏജന്‍റുമാർക്കും പെൻഷൻകാർക്കും ഒരേപോലെ തുക വർധിപ്പിക്കുന്നത്. ലോട്ടറി ക്ഷേമനിധി ബോർഡിലെ 26980 സജീവ അംഗങ്ങൾക്കും 9345 പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിക്കും.

Share this story

Leave a Comment

Your comment will be visible after admin approval.