ഐ.പി.സി. എന്‍.ആര്‍.ഐ ഗ്ലോബൽ കോൺഫറൻസിന് അനുഗ്രഹീത സമാപ്തി; അടുത്ത സമ്മേളനം 2027-ൽ യു.കെ.യിൽ

Global Indian Writer · July 31, 2026 · 1 min read · 0 Comments · 0 Shares

ജോയ് തുമ്പമൺ

ഫിലഡൽഫിയ: വിശ്വാസസമൂഹത്തിന്റെ സജീവ പങ്കാളിത്തവും ആത്മീയ ഐക്യവുംകൊണ്ട് ശ്രദ്ധേയമായ ഐ.പി.സി. NRI ഗ്ലോബൽ കോൺഫറൻസ് ജൂലൈ 26-ന് സംയുക്ത ആരാധനയോടെ അനുഗ്രഹീതമായി സമാപിച്ചു. അടുത്ത ഗ്ലോബൽ കോൺഫറൻസ് 2027-ൽ യു.കെ.യിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. റവ. സി.ടി. ഏബ്രഹാമും റവ. ബാബു സക്കറിയയും സമ്മേളനത്തിന് നേതൃത്വം നൽകും.

പ്രഥമ ഗ്ലോബൽ കോൺഫറൻസിന് കൺവീനർ ഡോ. ജോർജ് മാത്യു, സെക്രട്ടറി ഡോ. തോമസ് കിടങ്ങാലിൽ, യൂത്ത് കോർഡിനേറ്റർ അലക്‌സ് ചാണ്ടി, ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ഷേർളി ചാക്കോ എന്നിവരോടൊപ്പം പാസ്റ്റർ വറുഗീസ് ജോണിന്റെ നേതൃത്വത്തിലുള്ള ലോക്കൽ കമ്മിറ്റിയും നേതൃത്വം നൽകി.

ഐ.പി.സി ജനറൽ പ്രസിഡന്റ് റവ. ഡോ. വൽസൻ ഏബ്രഹാം ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ റവ. ഡോ. ബേബി വറുഗീസ്, റവ. ക്രിസ് ജാക്‌സൺ, റവ. നൂറുദ്ദീൻ മുല്ല, റവ. സ്റ്റീവ് ജോൺ, സിസ്റ്റർ അക്‌സാ പീറ്റേഴ്‌സൺ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.

മൂന്നു ദിവസങ്ങളിലായി നടന്ന കോൺഫറൻസിൽ പൊതുയോഗങ്ങൾക്കൊപ്പം ബൈബിൾ സ്റ്റഡി, റിവൈവൽ മീറ്റിംഗുകൾ, യുവജനങ്ങൾക്കും സഹോദരിമാർക്കുമായുള്ള പ്രത്യേക സമ്മേളനങ്ങൾ എന്നിവയും നടന്നു. ശനിയാഴ്ച രാവിലെ നടന്ന ഗ്ലോബൽ ഇവാഞ്ചലിസം സെമിനാറിൽ ബ്രദർ ബിമൽ ജോൺ (പീഡനങ്ങൾ/Persecution), ബ്രദർ ജോയ് തുമ്പമൺ (ജേർണലിസം), റവ. ക്രിസ് ജാക്‌സൺ (ഇവാഞ്ചലിസം) എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ നയിച്ചു.

റവ. മാർക്ക് ത്രിഭുവൻ, സിസ്റ്റർ രമ്യ സാറ ജേക്കബ്, സിസ്റ്റർ ആൻസി ഫിന്നി, സിസ്റ്റർ ലൂവിസ് പോൾ ആദിയായവർ സംഗീതശൂശ്രൂഷകൾക്ക് നേതൃത്വം നൽകി.

സമാപനദിവസം നടന്ന വിശുദ്ധ സഭായോഗത്തിന് റവ. മോനിസ് ജോർജ്ജ് നേതൃത്വം നൽകി. റവ. ജോൺ സാമുവേൽ, ഡോ. സണ്ണി ഫിലിപ്പ്, ഡോ. ബേബി വറുഗീസ്, റവ. ക്രിസ് ജാക്‌സൺ എന്നിവർ വചനശൂശ്രൂഷ നിർവഹിച്ചു. പാ. ജോയി വറുഗീസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

തിരുവത്താഴ ശുശ്രൂഷയ്ക്ക് ഗ്ലോബൽ കൺവീനർ റവ. ഡോ. ജോർജ്ജ് മാത്യു നേതൃത്വം നൽകി. ഫിലഡൽഫിയയിലെ ഐ.പി.സി. ശുശ്രൂഷകരുടെയും സഭകളുടെയും സജീവ സഹകരണവും പങ്കാളിത്തവും സമ്മേളനത്തിന്റെ വിജയത്തിന് ശക്തിപകർന്നു.

കോൺഫറൻസിനുശേഷം ബ്രദർ ഏബ്രഹാം ബേബിയുടെയും ഡോ. തോമസ് കിടങ്ങാലിയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലങ്കാസ്റ്റർ ആമിഷ് വില്ലേജ് സന്ദർശനവും കാഴ്ചകളും പങ്കെടുത്തവർക്ക് അവിസ്മരണീയ അനുഭവമായി.

Share this story

Leave a Comment

Your comment will be visible after admin approval.