പി പി ചെറിയാൻ
ഫ്ലോറിഡ: സ്വന്തം നാല് വയസ്സുള്ള മകളെ കൊലപ്പെടുത്തി മുങ്ങിമരണമായി ചിത്രീകരിച്ച കേസിൽ വിചാരണ നേരിടുന്ന മുൻ ഒക്ലഹോമ പീഡിയാട്രീഷ്യൻ നേഹ ഗുപ്തയാണ് ജയിലിൽ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഫ്ലോറിഡ ജയിലിൽ വെച്ച് സഹതടവുകാരിൽ നിന്നും തനിക്ക് ആക്രമണവും വധഭീഷണി നേരിടേണ്ടി വന്നുവെന്ന് അവർ കോടതി ഫയലിംഗുകളിൽ വ്യക്തമാക്കി. തുടർന്ന് മറ്റു തടവുകാരിൽ നിന്നും തന്നെ മാറ്റിനിർത്തണമെന്നാണ് പ്രതിയുടെ ആവശ്യം. സെപ്റ്റംബറിലാണ് ഈ കേസിന്റെ അടുത്ത കോടതി വിചാരണ നിശ്ചയിച്ചിരിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.