തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കുകയാണ്. ഉരുള്‍പെട്ടലില്‍ ഇടുക്കിയിലും കോട്ടയത്തും രണ്ട് പേര്‍ക്ക് വീതമാണ് ജീവന് നഷ്ടമായത്. പത്തനംതിട്ടയിലും ഉരുള്‍പൊട്ടലുണ്ടായി. റാന്നിയില്‍ പ്രളയ സമാന സാഹചര്യമാണ്. റാന്നി ടൗണ്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. പലയിടത്തും പത്ത് അടിയോളമാണ് വെള്ളം ഉയര്‍ന്നിരിക്കുന്നത്. നദികളിലും ജലനിരപ്പ് ഉയരുകയാണ്. അഞ്ച് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതുജങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുന്നു. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.