ഒറ്റരാത്രി പെയ്ത കനത്ത മഴയിൽ റാന്നി ടൗൺ മുങ്ങി

Global Indian Writer · August 1, 2026 · 1 min read · 0 Comments · 0 Shares

ഒറ്റരാത്രി പെയ്ത കനത്ത മഴയിൽ റാന്നി ടൗൺ മുങ്ങി. വടശ്ശേരിക്കര പെരുനാട് ആറന്മുള മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ജില്ലയിൽ മൂന്നിടത്ത് ഉരുൾപൊട്ടി. ആളപായമോ പരുക്കുകളോ ഇല്ല.

അർദ്ധരാത്രി മലയോര മേഖലയിൽ അടക്കം പെയ്ത കനത്ത മഴയിലാണ് പമ്പയാർ കവിഞ്ഞൊഴുകിയത്. ളാഹയിൽ കനത്ത മഴ പെയ്തു. ഇടിയപ്പാറ ബസ് സ്റ്റാൻഡ് അടക്കം റാന്നി ടൗൺ പൂർണമായും മുങ്ങി. കടകളിൽ എല്ലാം വെള്ളം കയറി. ഒട്ടേറെ വാഹനങ്ങളും വെള്ളത്തിൽ പെട്ടു

Share this story

Leave a Comment

Your comment will be visible after admin approval.