അസമിലെ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

Global Indian Writer · August 1, 2026 · 1 min read · 0 Comments · 0 Shares

ഗുവാഹത്തി: അസമിലെ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 82 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് വെള്ളക്കെട്ടുകള്‍ കുറഞ്ഞെങ്കിലും മരണസംഖ്യ ഉയരുകയാണെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.

ഇതുവരെ ആരെയും കാണാതായിട്ടില്ലെന്നാണ് വിവരം. പ്രളയബാധിതരുടെ എണ്ണം 1.92 ലക്ഷമായി കുറഞ്ഞുവെന്നും എഎസ്ഡിഎംഎ അറിയിച്ചു. അതേസമയം ശിവസാഗര്‍, ഗോലാഘാട്ട്, ജോര്‍ഹട്ട്, നാഗോണ്‍, ചരൈഡിയോ എന്നീ ജില്ലകളില്‍ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.