പി പി ചെറിയാൻ
ഡാളസ്: ജോർദാനിൽ ഇറാനിയൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 19 കാരിയായ യു.എസ് ആർമി പ്രൈവറ്റ് ഫസ്റ്റ് ക്ലാസ് ഇസബെല്ല ഗോൺസാലസിന് വടക്കൻ ടെക്സസിൽ കണ്ണീരോടെ വിടചൊല്ലി. ശനിയാഴ്ച നടന്ന അനുസ്മരണ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
ജോർദാനിൽ സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് ഇസബെല്ല ഗോൺസാലസ് വീരമൃത്യു വരിച്ചത്. ചുരുങ്ങിയ പ്രായത്തിനുള്ളിൽ അവർ വലിയ ധീരത പ്രകടിപ്പിച്ചതായി ബന്ധുക്കളും സൈനിക ഉദ്യോഗസ്ഥരും അനുസ്മരിച്ചു.
സൈനിക ജീവിതവുമായി പെട്ടെന്ന് പൊരുത്തപ്പെടുകയും പുതിയ കാര്യങ്ങൾ വേഗത്തിൽ പഠിച്ചെടുക്കുകയും ചെയ്ത ഇസബെല്ലയെ ബ്രിഗേഡിയർ ജനറൽ ഗ്ലെൻ ഹെൻകെ പ്രശംസിച്ചു.
ടെക്സസിലെ കരോൾട്ടൺ സ്വദേശിനിയായ ഇസബെല്ല, ഹെബ്രോൺ ഹൈസ്കൂളിൽ നിന്ന് കഴിഞ്ഞ വർഷമാണ് പഠനം പൂർത്തിയായത്. ഒരു മകൾ, സഹോദരി, പ്രതിശ്രുത വധു എന്നീ നിലകളിലെല്ലാം സ്നേഹിക്കപ്പെട്ട വ്യക്തിയായിരുന്നു അവർ.
ഞായറാഴ്ച രാവിലെ 10 മണിക്ക് ഡി.എഫ്.ഡബ്ല്യു നാഷണൽ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
Leave a Comment
Your comment will be visible after admin approval.