ഇ20 പെട്രോള്‍: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

Global Indian Writer · August 2, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: പെട്രോൾ പമ്പുകളിൽ ശുദ്ധമായ പെട്രോളും, E20 പെട്രോളും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കൾക്ക് നൽകണമെന്ന് ആം ആദ്മി പാർട്ടി (എഎപി). ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 4 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലേക്കാണ് മാർച്ച് നടത്തുന്നത്. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ സംഘടിപ്പിച്ച പൊതുചര്‍ച്ചയില്‍(നാഷണല്‍ ടൗണ്‍ഹാള്‍) സംസാരിക്കവെയാണ് കെജ്‌രിവാള്‍ ഈ പ്രഖ്യാപനം നടത്തിയത്. ഒപ്പുശേഖരണവും നിവേദനങ്ങളും കൈമാറുന്നതിനായി ഏകദേശം നൂറോളം വരുന്ന പ്രതിനിധി സംഘത്തോടൊപ്പം താൻ നേരിട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.