പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ഇഡി ഹൈക്കോടതിയില്‍

Global Indian Writer · August 2, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ഇഡി ഹൈക്കോടതിയില്‍. കേസിലെ ഏഴ് പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ നീക്കം.

ഇഡി അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള ആക്രമണമാണ് തിരുവനന്തപുരത്ത് നടന്നത്. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കല്‍ ആയിരുന്നു പ്രതികളുടെ ലക്ഷ്യം. പിണറായി വിജയന്റെ വീടിന് മുന്നില്‍ നടന്നത് പ്രകോപനം മൂലമുണ്ടായ ആക്രമണമല്ല. സമയമെടുത്ത് ആലോചിച്ച ശേഷമാണ് പ്രതികള്‍ പരിശോധന കഴിഞ്ഞ് മടങ്ങുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നും ഇഡി കോടതിയില്‍ പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.