സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആർടിഐ പ്രവർത്തകൻ ആവശ്യപ്പെട്ടതിന് പിന്നാലെ മറുപടിയുമായി അഭിജീത് ദീപ്കെ

Global Indian Writer · August 3, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആർടിഐ പ്രവർത്തകൻ ആവശ്യപ്പെട്ടതിന് പിന്നാലെ മറുപടിയുമായി ക്രോക്കോച്ച് ജനതാ പാര്‍ട്ടി(സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്കെ. തന്റെ യുഎസ് പഠനച്ചെലവ് ബോസ്റ്റൺ സർവകലാശാലയുടെ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും വഴിയാണെന്ന് അഭിജീത് ദിപ്കെ വ്യക്തമാക്കി.

” ഇതൊന്ന് നോക്കൂ, ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പാണ് എന്റെ പഠനത്തിന് സഹായകമായത്. കൂടാതെ ഒരു വിദ്യാഭ്യാസ വായ്പയും എടുത്തിട്ടുണ്ട്. അത് അടച്ചുതീര്‍ക്കേണ്ടതുണ്ട്”- അഭിജീത് വ്യക്തമാക്കി. സുതാര്യമായ രീതിയിൽ ക്രൗഡ് ഫണ്ടിംഗ് (ജനകീയ ഫണ്ട് ശേഖരണം) വഴിയായിരിക്കും പാർട്ടി മുന്നോട്ട് പോവുക എന്ന് അദ്ദേഹം പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.